തപാൽ ദിനാഘോഷം നടത്തി യൂത്ത് കോൺഗ്രസ്സ്

തിരുവല്ല : നാട്ടിലെ ജനങ്ങളുമായി കൂടുതൽ ആത്മബന്ധം സൃഷ്ടിക്കുന്നതും, പ്രതികൂല കാലാവസ്‌ഥയിലും സന്ദേശ വാഹകരായി വീടുകളിലെത്തുന്നതുമായ പോസ്റ്റൽ ജീവനക്കാർ ആദരിക്കപ്പെടേണ്ടവരെന്നു അഭിലാഷ് വെട്ടിക്കാടൻ. ദേശീയ തപാൽ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺപാല പോസ്റ്റ്‌ ഓഫീസ് ജീവനക്കാർക്ക് മധുരം വിതരണം ചെയ്തു നടത്തിയ ആഘോഷം യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. അഖിൽ ചിറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ വിനീത് വെൺപാല, യോഹന്നാൻ ആൻഡ്രൂസ്, ജോജോ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles