തിരുവല്ല : ഗാന്ധി ഘാതകർക്ക് ഇനിയും രാജ്യം വിട്ട് കൊടുക്കാതെയിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹേ റാം മഹാത്മാഗാന്ധി രക്തസാക്ഷിത്വ സദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, സെക്രട്ടറിമാർ ജിവിൻ പുളിമ്പള്ളി, റിജോ വള്ളംകുളം, സേവാദൾ ഭാരവാഹികൾ കൊച്ചുമോൾ പ്രദീപ്, എ. ജി. ജയദേവൻ, രംഗനാഥ് അഴിയിടത്തുചിറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാർ പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ, റോണി അലക്സ് ഈപ്പൻ, അഡ്വ. ശ്രീജിത്ത് തുളസിദാസ്, സിജോ എം. വർഗീസ്, ടോണി ഇട്ടി, ഫിലിപ്പ് വർഗീസ്, ലിജോ പുളിമ്പള്ളിൽ, സുബിൻ കാരക്കാട്, ജെയ്സൺ പടിയറ, ഷിജിൻ, മുന്ന വസിഷ്ടൻ, ബിപിൻ പി തോമസ്, അനീഷ് കെ മാത്യു, മനു സാമൂവൽ, സുബിൻ കവിയൂർ എന്നിവർ പ്രസംഗിച്ചു.