പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് ആശുപത്രി വിട്ടു

തിരുവല്ല : 7 ദിവസത്തെ ആശുപത്രി ചികിത്സയിൽ നിന്നും പ്രവീൺ ഇന്ന് വീട്ടിലേക്ക് മടങ്ങി.
ഈ മാസം 15-ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിന് വിധേയനാകേണ്ടി വന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ എം പി പ്രവീണിന് 2 ആഴ്ച്ചത്തെ പൂർണ്ണ വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രക്തസ്രാവം ഉൾപ്പെടെയുള്ള ഗുരുതര നിലയിൽ ഐസിയു വിൽ പ്രവേശിപ്പിച്ച പ്രവീൺ ഇന്ന് ആശുപതിയിൽ നിന്ന് മടങ്ങുമ്പോൾ ക്രൂരമർദ്ദനം ഏറ്റു വാങ്ങിയ വേദനകളോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്.

Advertisements

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ചിത്ത് ഇപ്പോഴും ശാരീരിക അവശതകളോടു മല്ലടിച്ച് ആശുപുത്രി കിടക്കയിൽ തുടരുകയാണ്. പുരുഷ പോലീസ് ഉദ്യോഗസ്ഥർ വരെ വനിതാ സഹപ്രവർത്തകരെ ലാത്തി ചാർജ് നടത്തുന്നതിന് നേതൃത്വം നല്കിയത്. ഇതിൽ നിരവധി പ്രവർത്തകർ പരുക്കുകളോടെ വീടുകളിലാണ്.
തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപ്പള്ളി ചികിത്സയും പരിചരണവും ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഈപ്പൻ കുര്യൻ ഷാൾ അണിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പൂച്ചെണ്ട് നൽകി. സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഷാജി മോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശ്ശേരി, സജി ജോസഫ്, ക്രിസ്റ്റഫർ ഫിലിപ്പ്, റോയി വർഗീസ് , അബാദ് ലുത്ഭി എന്നിവർ പ്രവീണിനെ യാത്രയാക്കാൻ സന്നിഹിതരായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.