തിരുവല്ല : വൈദ്യുതി ചാർജ് അമിത വർധനവിലൂടെ ജനങ്ങളെ കൊള്ളയടിച്ച ജനദ്രോഹ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഡിസിസി ജനറൽ സെക്രട്ടറി റോബിൻ പരുമല.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി ചാർജ് വർധനവ് അടിയന്തിരമായ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി തിരുവല്ല സെക്ഷൻ ഓഫീസിനു മുൻപിൽ ചൂട്ട് കത്തിക്കൽ പ്രതിഷേധം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. കുറുവ സംഘം കെ.എസ്.ഇ.ബി ഓഫീസ് എന്നെഴുതിയ വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം ഓഫീസിനു മുന്നിൽ സ്ഥാപിച്ചാണ് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ബ്ലോക്ക് ജനറൽ സെക്രട്ടറിമാർ ജേക്കബ് വർഗീസ്, റിദേഷ് ടി ആന്റണി, മുഹമ്മദ് അഷ്‌റഫ്, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്,
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി,
യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, സാന്റോ തട്ടാറയിൽ, സിജോ എം വർഗീസ്, രേഷ്മ രാജേശ്വരി, ഈപ്പൻ ചാക്കോ, ലിജോ, ജെയ്സൺ പടിയറ, ജെയ്സൺ കവിയൂർ, മനു സാമൂവൽ, ജിനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.