തിരുവല്ല : പൂക്കോട് കോളേജിൽ എസ് എഫ് ഐ ക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയ സിദ്ധാർഥിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ എസ്യു സംസ്ഥാന അധ്യക്ഷൻമാർ സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, വിശാഖ് വെൺപാല, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, ജനറൽ സെക്രട്ടറിമാരായ ജിവിൻ പുളിമ്പള്ളിൽ, ജിബിൻ കാലായിൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി രാജേഷ് മലയിൽ, ജേക്കബ് വർഗീസ്, ജിജി പെരിങ്ങര, നിയോജകമണ്ഡലം ഭാരവാഹികളായ റോണി അലക്സ് ഈപ്പൻ, സാന്റോ തട്ടാറയിൽ, ജിബിൻ തൈക്കകത്ത്, സിജോ എം വർഗീസ്, ഫിലിപ്പ് വർഗീസ്, ടോണി ഇട്ടി, മണ്ഡലം പ്രസിഡന്റുമാരായ ഈപ്പൻ ചാക്കോ, ജെയ്സൺ പടിയറ, ലിജോ പുളിമ്പള്ളിൽ, നിഖിൽ ചാക്കോ, നിതീഷ് നിരണം,
ബ്ലസൻ പാലത്തിങ്കൽ, മുന്ന വസിഷ്ടൻ, ശ്രീനാഥ് പി പി, അഭിജിത് പാലത്തിങ്കൽ, ജോജോ വടവന, അനീഷ് കെ മാത്യു, മനു സൈമൺ, എന്നിവർ പ്രസംഗിച്ചു.