തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ
ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി. രജിത് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ പി. കെ അജിതകുമാരി ഉദ്ഘാടനം ചെയ്തു. ഹോം സേഫ് ഡെപ്പോസിറ്റ് സ്കീമീൻ്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ ബിനു നിർവ്വഹിച്ചു. ഇൻസ്പെക്ടർ സുബിൻ ഭരണ സമിതി അംഗങ്ങളായ സി. കെ രാജശേഖര കുറുപ്പ്, സി. ജി ഫിലിപ്പ്, പി എസ് റജി, പി. സുരേഷ് ബാബു, ഹരിക്കുട്ടൻ, അജേഷ് കുമാർ, ജീന സൂസൻ, ബിഞ്ചു ഏബ്രഹാം, സുജ മാത്യു ബാങ്ക് സെക്രട്ടറി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
Advertisements

