നവകേരളസദസ് : സമാനതകളില്ലാത്ത ജനകീയ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി : പുതിയ കാലഘട്ടത്തില്‍ സമാനതകളില്ലാത്ത ജനകീയവും ഭരണപരവുമായ ഇടപെടലാണ് നവകേരളസദസെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവകേരള സദസിലൂടെ സര്‍ക്കാരിന്റെ രണ്ടര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

Advertisements

ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ച് പരിഹാരം കണ്ടെത്തും. ആരോഗ്യം, റോഡ്, സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ വിവിധങ്ങളായ വികസനപദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ജില്ലയുടെ ദീര്‍ഘകാല ആവശ്യമായ കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തികരിച്ചത് ഈ സര്‍ക്കാരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴഞ്ചേരി ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ ഒ പി യുടെയും അത്യാഹിത വിഭാഗത്തിന്റെയും നിര്‍മാണം പുരോഗതിയിലാണ്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 14.64 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കും. ആറന്മുള മണ്ഡലത്തില്‍ 46 റോഡുകള്‍ പണിപൂര്‍ത്തീകരിച്ചു.
ആധുനിക രീതിയിലുള്ള ആശുപത്രികള്‍ക്കൊപ്പം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്തുകള്‍, ഫയല്‍ തീര്‍പ്പാക്കല്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചുവെന്നും മന്ത്രി
പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് ചെയര്‍മാനും എ ഡി എം ബി രാധകൃഷ്ണന്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം എല്‍ എ മാരായ എ പത്മകുമാര്‍, കെ സി രാജഗോപാലന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വി കെ പുരുഷോത്തമന്‍പിള്ള, മാത്യൂസ് ജോര്‍ജ്, എസ് നിര്‍മ്മലാദേവി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും കോഴഞ്ചേരി തഹസില്‍ദാര്‍ സുധീപ് ജോയിന്റ് കണ്‍വീനറുമാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടങ്ങിയ 1001 അംഗങ്ങള്‍ പൊതുകമ്മിറ്റിയില്‍ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എ ഷിബു, എ ഡി എം ബി. രാധകൃഷ്ണന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles