തിരുവല്ല : കോയിപ്രം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വഴിവിളക്കുകൾ പ്രകാശിപ്പിക്കുക, റോഡുകൾ നവീകരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐഎം പുല്ലാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉൽഘാടനം ചെയ്തു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എ കെ സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ പീലിപ്പോസ് തോമസ്, ഏരിയ ആക്ടിങ് സെക്രട്ടറി പി സി സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം ജയ ദേവദാസ്, സി എസ് മനോജ് , കോയിപ്രം പഞ്ചായത്ത് അംഗം ബിജു വർക്കി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ദീപാ ശ്രീജിത്ത്, അനീഷ് കുന്നപ്പുഴ എന്നിവർ സംസാരിച്ചു.