തിരുവല്ല : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിലുള്ള അവധിക്കാല അധ്യാപക ശാക്തീകരണ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ലയില്‍ അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ബി.ആര്‍.സികളുടെ പരിധിയിലെ കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടക്കുന്ന സാഹചര്യത്തില്‍ പഠിതാവിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനാധിഷ്ഠിതമായ പഠനബോധന പ്രക്രിയകളിലൂടെ കുട്ടികളുടെ സ്വതന്ത്രവും സഹവര്‍ത്തിതവുമായ അറിവ് നിര്‍മാണത്തിന് സഹായകരമാവുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
എല്‍.പി.ക്ലാസുകളില്‍ പരിശീലനത്തോടൊപ്പം ആശയാവതരണരീതിയിലൂടെ കുട്ടിയുടെ ഭാഷാപഠനം ഉറപ്പ് വരുത്തുന്നതിനുതകുന്ന പ്രദര്‍ശനക്ലാസുകള്‍ ഈ തവണത്തെ പ്രത്യേകതയാണ്. അനുരൂപീകരണത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളിലൂടെ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ സെഷനുകള്‍ , കുട്ടികള്‍ നേരിടുന്ന
പ്രശ്‌നങ്ങളെ കണ്ടെത്താനും പോക്‌സോ പോലുളള നിയമത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും അവധിക്കാല അധ്യാപക സംഗമം ഊന്നല്‍ നല്‍കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. എസ്. രേണുകാഭായ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി. പി വേണുഗോപാല്‍, എസ്എസ്‌കെ ജില്ലാപ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ. കെ പ്രകാശ്, ഡി.ഇ.ഒ പി. ആര്‍. പ്രസിന, എ.ഇ.ഒ വി. കെ മിനി കുമാരി, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി.മാത്യു, ഡി.ബി.എച്.എസ് പ്രഥമാധ്യാപിക എസ്.ലത തുടങ്ങിയവര്‍ സംസാരിച്ചു.