മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി കെ ബി രാമചന്ദ്രൻ 90 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിങ് സീറ്റ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു.
കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് പോയി. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാർഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുക്കുയായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്റെ തട്ടകത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചു പിടിക്കാൻ യു ഡി എഫ് മുൻ എംഎൽഎ ജോസഫ് എം പുതുശേരി, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. റെജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രചരണ പരിപാടികളാണ് നടത്തിയിരുന്നത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തരിച്ച വാർഡ് മെമ്പറുടെ ഭാര്യയെ തന്നെയാണ് സിപിഎം സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചിരുന്നത്.
സഹതാപ തരംഗം പോലും വോട്ടാക്കി മാറ്റാൻ എൽഡിഎഫ് നേതൃത്വത്തിന്
സാധിച്ചില്ല.
രാമചന്ദ്രൻ കെ ബി (ബി ജെ പി) – 454
സുജ സത്യൻ (എൽ ഡി എഫ്) – 361
രാജൻ കുഴിപ്പലത്ത് (യു ഡി എഫ്) -155. ഇതാണ് സ്ഥാനാർത്ഥികളുടെ
വോട്ടിംഗ് നില .