തിരുവല്ല താലൂക്ക് ആശുപത്രിയിൽ യുവാവ് മരിച്ച സംഭവം : അന്വേഷണം വേണം : ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തുകലശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം 16-ാം തിയതി മുതൽ ആശുപത്രിയിൽ നിന്ന് കാണാതാവുകയും മകനെ കാണുന്നില്ലെന്നുള്ള പരാതി മാതാവ് തിരുവല്ല പോലിസിൽ നൽകിയിരുന്നതുമാണ്. എന്നാൽ പോലീസ് ക്യത്യമായി അന്വേഷിച്ചില്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയിൽ ബിജുവിന്റെ മൃതദേഹം വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

Advertisements

രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരു സുരക്ഷയുമില്ലെന്ന് തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാവുകയാണ്. ആരോഗ്യമേഖലയിൽ നിരുത്തരവാദപരമായ പ്രവർത്തനമാണ് നടക്കുന്നത്. ബിജുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.