ശബരിമല : കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ശബരിമല ദര്‍ശനം നടത്തി. രാവിലെ 6.50 നാണ് അദ്ദേഹം ദര്‍ശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് വി മുരളീധരൻ അയ്യപ്പ ദര്‍ശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.
Advertisements