റാന്നി : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ജില്ല വ്യവസായ കേന്ദ്രം കോഴഞ്ചേരി താലൂക്ക് വ്യവസായ ഓഫീസും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭക ശില്പശാലയുടെ ഉദ്ഘാടനം പെരുനാട് മഠത്തും മൂഴി ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊര്‍ജ്ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 2022 – 23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുകയും, ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.
2023 – 24 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷം 2.0 നടപ്പിലാക്കുന്നതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച സംരംഭങ്ങളുടെ സുസ്ഥിരത സ്കെയില്‍ അപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നു. സംരംഭകര്‍ക്ക് വിപണി പ്രയോജനം ലഭിക്കുന്നതിന് കേരള ബ്രാന്‍ഡ് സംവിധാനവും കൂടി നടപ്പിലാക്കുകയാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാധ്യത സംരംഭകളെപ്പറ്റിയുള്ള അവബോധവും സര്‍ക്കാര്‍ അനുകൂല്യങ്ങളെപ്പറ്റിയും മില്ബിന് കോശി, എബിന് സുരേഷ്, ഗോകുല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രസിഡന്റ് ഡി ശ്രീലയുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി എസ് സുകുമാരന്‍ വാര്‍ഡംഗങ്ങളായ എം റിന്‍സി , അരുണ്‍ അനിരുദ്ധന്, റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ. എല്‍ ലിജു, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍സലാം, എം ജി എന്‍ ആര് ഇ ജി എസ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എന്‍ മനോജ്, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.