തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ രജിതാ ടി വർഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിഷു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനൽകുമാരി, അശ്വതി രാമചന്ദ്രൻ, മാത്തൻ ജോസഫ്, ഡോക്ടർ ബിജി വർഗീസ്, ഡോക്ടർ ഗ്രീഷ്മ എം, മോനിഷ മോഹൻ, ബിസന്റ മോൾ. വി, ജെയ്സി അനു അലക്സ് എന്നിവർ പ്രസംഗിച്ചു.
Advertisements