ഗ്രാമവണ്ടിക്ക് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കും : മന്ത്രി ആന്റണി രാജു

റാന്നി : തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടിക്ക് അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം തുലാപ്പള്ളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയാല്‍ ഇനിയും വാഹനങ്ങള്‍ അനുവദിക്കും.
യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിടത്ത് അവ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജനങ്ങള്‍ക്കും യാത്രാ സൗകര്യമൊരുക്കുവാന്‍ വകുപ്പ് ബാധ്യസ്ഥരാണ്. ജനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായമനുസരിച്ചായിരുന്നില്ല വാഹനങ്ങളുടെ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ അവയ്ക്ക് വിരാമമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎസ്ആര്‍ടിസിയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും. ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം. നിയമസഭസമ്മേളനത്തിനു ശേഷം റാന്നി മണ്ഡലത്തിലെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സാധരണ ജനങ്ങളുടെ യാത്രാ സൗകര്യത്തില്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

കേരളത്തിലെ പതിനഞ്ചാമത് ഗ്രാമവണ്ടിയാണ് പെരുനാടിന് സ്വന്തമായിരിക്കുന്നത്. യാത്രാദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും ഗ്രാമവണ്ടി. എംഎല്‍എ ഫണ്ടില്‍ നിന്നും ഗ്രാമവണ്ടിക്ക് തുക വകയിരുത്തുവാനുള്ള ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് എംഎല്‍എ ഫണ്ട് ഗ്രാമവണ്ടിക്ക് ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

Hot Topics

Related Articles