ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടങ്ങും : മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി :
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ 13ന് (ഞായർ) ആരംഭിക്കും. രാവിലെ 11ന് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ആൻറ്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ തുടങ്ങിയവർ ഇലയിൽ വിഭവങ്ങൾ വിളമ്പും. 11.30ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസദ്യ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

Advertisements

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ,
പള്ളിയോടപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഓതറ, ളാക – ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്,
കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങൾ നാളത്തെ വള്ളസദ്യയിൽ പങ്കെടുക്കും.
റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും.

Hot Topics

Related Articles