വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കവർച്ച : ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ പ്രദീപൻ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി 21 ന് വൈകിട്ട് 4 മണിക്ക് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻദാസിന്റെ ഭാര്യ കെ പി രമണിയമ്മയെയാണ് മോഷ്ടാവ് ആക്രമിച്ചശേഷം മാല കവർന്നത്. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി, അത് റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിരുന്നു.

Advertisements

ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിൽ അതിക്രമിച്ചുകടന്ന ഒന്നാം പ്രതി കഴുത്തിൽ കുത്തിപ്പിടിച്ച് കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ട് പുറത്തു ഇടിച്ച് മാല പൊട്ടിച്ചെടുത്ത ശേഷം, മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനത്തിൽ ഒരു പല്ലിനു ഒടിവും, മറ്റ് നാലെണ്ണത്തിന് ഇളക്കവും സംഭവിച്ചു. ഈ സമയം കൂട്ടുപ്രതി വീടിനു വെളിയിൽ കാത്തുനിന്നു. തുടർന്ന് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ പോലീസ് സ്റ്റേഷനിലെത്തിയ രമണിയമ്മ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ടാം പ്രതിയെ വീടിനുസമീപത്തുനിന്നും സാഹസികമായി കസ്റ്റഡിയിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നാം പ്രതിയെ പറ്റി ചോദിച്ചപ്പോൾ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയ ഇയാൾ, സംഭവശേഷം പ്രദീപൻ ഓടിരക്ഷപ്പെട്ടതായും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും മറ്റും വെളിപ്പെടുത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കയ്യിലെ രണ്ട് ഫോണുകളെപ്പറ്റി ചോദിച്ചപ്പോൾ ഒന്ന് തന്റെതാണെന്നും, മറ്റത് പ്രദീപന്റെയാണെന്നും വെളിപ്പെടുത്തി, ഓടിരക്ഷപെട്ടപ്പോൾ താഴെ വീണത് താനെടുത്ത് സൂക്ഷിച്ചു വച്ചതാണെന്നും കുറ്റസമ്മതമൊഴിയിൽ വ്യക്തമാക്കി. ഇരുഫോണുകളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും പ്രദീപൻ സഞ്ചരിച്ച ബൈക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പരുകൾ ശേഖരിച്ച് സൈബർ സെൽ മുഖേന അന്വേഷണം വ്യാപിപ്പിച്ചപ്പോൾ, നിലവിൽ പ്രതി ഉപയോഗിക്കുന്ന നമ്പർ കണ്ടെത്തി. ഈ നമ്പരിലെ വിളി സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണസംഘത്തിന് , ഇയാൾ തമിഴ്നാട്ടിലും വയനാട് കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലും മാറിമാറി സഞ്ചരിക്കുന്നതായി വ്യക്തമായി. വേഷം മാറിയായിരുന്നു സഞ്ചാരം. ഫോൺ ലൊക്കേഷൻ കണ്ടെത്തി അന്വേഷണം പുരോഗമിക്കവേ, കഴിഞ്ഞദിവസം ചെങ്ങന്നൂർ ക്ഷേത്രത്തിനു സമീപം ലൊക്കേഷൻ കാണിക്കുകയും, ഉടനടി പോലീസ് സംഘം അവിടെയെത്തി നിരീക്ഷണത്തിനൊടുവിൽ വിദഗ്ദ്ധമായി കുടുക്കുകയുമായിരുന്നു.

27 ന് രാത്രി 9.30 ന് തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന വീടിനുമുന്നിൽ കണ്ടെത്തിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, തടഞ്ഞ് പിടികൂടുകയാണ് ഉണ്ടായത്. 11 മണിയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഇയാളുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, തുടർന്ന് അറസ്റ്റ് ചെയ്തു. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, തിരികെ പോകുന്നവഴി റോഡുവക്കിലെ റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തി. പോലീസ് അവിടെ പിന്നീട് പ്രതിയുമായി എത്തി പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. പ്രതിയുടെ പേരിൽ തമിഴ്നാട്ടിൽ ക്രിമിനൽ കേസ് ഉണ്ടോ എന്ന് തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനുള്ള നടപടിക്ക് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് നിർദേശിച്ചപ്രകാരം അന്വേഷണസംഘം നീക്കം നടത്തിയിരിക്കുകയാണ്.

ഇയാളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ് ഐ അനൂപ്, എ എസ് ഐ സുധീഷ്, ഷിറാസ്, സി പി ഓമാരായ സുജിത് പ്രസാദ്, അഖിൽ ചന്ദ്രൻ എന്നിവരാണ് ഉള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.