മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം : നിര്‍മ്മാണ ഉദ്ഘാടനം 5ന്

അടൂർ : മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മണ്ണടി വേലുത്തമ്പി ദളവ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
2022- 23 വര്‍ഷത്തെ ബജറ്റില്‍ മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഈ കേന്ദ്രത്തെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ഒരു പഠന ഗവേഷണ കേന്ദ്രം ആക്കുക എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Advertisements

ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍വഹണ ഏജന്‍സിയായി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറിയുടെ വിപുലീകരണത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ബുക്ക് മാര്‍ക്കിന്റെ ചുമതലയില്‍ നിരവധിയായ ഗവേഷണ റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ രണ്ടാം ഘട്ടം എന്ന നിലയില്‍ വേലുത്തമ്പി ദളവയുടെ ജീവിത ചരിത്രവുമായി ബന്ധപ്പെട്ട് സന്ദര്‍ശകര്‍ക്കായിഡിജിറ്റല്‍ വിഷ്വല്‍ സ്ഥിരം വേദി സംവിധാനം ക്രമീകരിക്കുമെന്നും. ഈ പദ്ധതിക്കായി തന്റെ സാമാജിക വികസന ഫണ്ട് വകയിരുത്തുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ആര്‍ക്കിയോളജി ഡയറക്ടര്‍ ഇ.ദിനേശന്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.