തിരുവല്ല പെരിങ്ങരയിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തി തുറന്നു മോഷണം: നഷ്ടം കൃത്യമായി കണക്കാക്കാൻ ആവാതെ പോലീസ്

തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ അടച്ചിട്ടിരുന്ന വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് മോഷണം. പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തുള്ള ന്യൂ ആക്ലമൺ വീട്ടിൽ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. കാനഡയിൽ ജോലിയുള്ള മകനോടൊപ്പം 10 ദിവസം മുമ്പാണ് പത്മിനി കാനഡയിലേക്ക് പോയത്. മുറ്റം വൃത്തിയാക്കാനായി ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. തുടർന്ന് പുളിക്കീഴ് പോലീസിനെ വിവരം അറിയിച്ചു.

Advertisements

വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കിടപ്പുമുറികളിലെ അലമാരകൾ എല്ലാം തന്നെ കുത്തിത്തുറന്ന നിലയിലാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മൂത്തമകൻ സ്ഥലത്ത് എത്തിയെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണക്കാക്കാൻ ആയിട്ടില്ല. പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.