തിരുവല്ല :
പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്കാന, ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ട് ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ അനുസ്മരണ യോഗവും നടത്തി. മല്ലപ്പള്ളി ആനിക്കാട് അൻപ് ആശ്രമത്തിൽ നടന്ന യോഗം തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി സമ്മേളനം ഉദ്ഘാടനവും
യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. എ.ജെ ജോൺ മുഖ്യസന്ദേശം നൽകി. ഫൊക്കാന സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, അൻപ് ആശ്രമം ഡയറക്ടർ ഫാദർ സേവോറിയോസ് തോമസ് , അലക്സ് എം.എ, ജിജു വൈക്കത്തിശ്ശേരി, സിബി ആഞ്ഞിലിത്താനം
എന്നിവർ പ്രസംഗിച്ചു. ഡോക്ടർ എ ജെ ജോണിന് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് 2024 ഗീവർഗിസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നൽകി. ചടങ്ങിൽ മികച്ച കർഷകനെ ആദരിച്ചു. അന്തരിച്ച സുനു ഏബ്രഹമിൻ്റെ സ്മാരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയും തയ്യൽ മെഷീൻ വിതരണവും നടന്നു.
പ്രവാസി അസോസിയേഷന്റെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും സുനു എബ്രഹാം അനുസ്മരണവും നടത്തി
Advertisements