യൂത്ത് കോൺഗ്രസ്‌ കവിയൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരവ്

തിരുവല്ല : കവിയൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ്‌ കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ഡി സി സി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷതവഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് എബി മേക്കരങ്ങാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി കെ ദിനേശ്, ആലുക്കാസ് ഗോൾഡ് മാനേജർ സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബെന്റി ബാബു, സുജിത് മാത്യു, ലിജോ മോനിച്ചൻ, തോമസ് എം വി, രാജൻ എം കെ, ലിജോ ചാക്കോ, മറിയാമ്മ ജോൺ, മനോജ്‌ ചെറിയാൻ, ജിനു ജോൺ, ജയ്മോൻ, സോളമൺ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles