ശബരിമല മാസപൂജ : ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

പത്തനംതിട്ട :
മാസപൂജയോട്
അനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പ ഭക്തർക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായി ദർശനം നടത്തി മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കളക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴയത്ത് ഒടിഞ്ഞുവീണ മരങ്ങളൊക്കെ നീക്കം ചെയ്യുകയും ഗതാഗത തടസങ്ങൾ നീക്കം ചെയ്‌തതായും ഡിഎഫ്ഒ അറിയിച്ചു. മാസപൂജ സമയത്ത് കാട്ടാനയുടെ ശല്യം ഉള്ള പ്രദേശങ്ങളിൽ എലിഫന്റ് സ്ക്വാഡിനെ നിയമിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Advertisements

ഭക്തർക്ക് അസൗകര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ ഇത്തവണയും സ്വീകരിച്ചതായി റാന്നി തഹസിൽദാർ വ്യക്തമാക്കി. നിലവിൽ വൈദ്യുതി വിതരണത്തിന് തടസങ്ങളില്ലെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ചൂണ്ടിക്കാട്ടി. മാസപൂജ കാലത്ത് കൊച്ചുപമ്പ വഴിയാണ് ശബരിമലയിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ തടസങ്ങൾ ഉണ്ടായാൽ അത് പരിഹരിച്ച് റീസ്റ്റോർ ചെയ്യാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ആ സമയത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡിന്റെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പാ നദിയിൽ ഭക്തർ മുങ്ങുന്ന സാഹചര്യം എല്ലാ മാസപൂജ കാലത്തും ഉണ്ടാകാറുണ്ടെന്നും അതിനാൽ ഇവിടെ അതീവജാഗ്രത പുലർത്താറുണ്ടെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ കൃത്യമായി മൊബൈൽ കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്ന് ബിഎസ്എൻഎൽ പ്രതിനിധി ഉറപ്പുനൽകി. മാസപൂജ സമയത്തെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്തുതീർക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ പറഞ്ഞു.

കുടിവെള്ളം കൃത്യമായി ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്നും പൈപ്പുകളുടെ അറ്റകുറ്റ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുന്നുണ്ടെന്നും ജല അതോറിറ്റി എഞ്ചിനീയർ അറിയിച്ചു. മാസപൂജ സമയത്തും ശബരിമലയിൽ കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യക്തമാക്കി. ശബരിമലയിലേക്ക് കെ എസ് ആർ ടി സി ആവശ്യമായ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ചൂണ്ടിക്കാട്ടി. നീലിമലയിലടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ മുഴവനും വയറിംഗും മാറ്റേണ്ട സമയമായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി യ്ക്ക് കത്ത്
നൽകിയിട്ടുളളതായും ഡിഎംഏ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.