കേരള എൻ ജി ഒ യൂണിയൻ :
തിരുവല്ല ഏരിയ 60-ാം വാർഷിക സമ്മേളനം

തിരുവല്ല : കേരള എൻ ജി ഒ യൂണിയൻ
തിരുവല്ല ഏരിയ 60-ാം വാർഷിക സമ്മേളനം തിരുവല്ല സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ വെച്ച് (എം.ജി.എം.എച്ച്.എസ്.എസ്.ന് സമീപം) ഫെബ്രുവരി 21 നാളെ രാവിലെ 9 മുതൽ 1.30 വരെ നടക്കും. ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ് പതാക ഉയർത്തും. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.സീതാലക്ഷ്മി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ചർച്ചയും ചർച്ചയ്ക്കുള്ള മറുപടിക്കും ശേഷം ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

Advertisements

Hot Topics

Related Articles