ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2012ലെ നിയമത്തിലുണ്ടായിരുന്ന ചില പഴുതുകള്‍ പൂര്‍ണമായും അടച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഡോക്ടേഴ്സ് ഡേ കൂടിയായ ശനിയാഴ്ച കൊച്ചിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്.

Advertisements

പനി പടരുന്ന സാഹചര്യത്തില്‍ രാവും പകലും ഒരുപോലെ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് മനോധൈര്യത്തോടെ നിര്‍ഭയമായി സേവനം അനുഷ്ഠിക്കാന്‍ കഴിയണം. എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടാകും. അതിന് വേണ്ടിയുള്ള സേഫ്റ്റി ഓഡിറ്റുകള്‍ നടന്നു. ഫൈനല്‍ ഡ്രാഫ്റ്റ് അന്തിമഘട്ടത്തിലാണ്. ഇതിനായി ആഗോളതലത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള സംവിധാനമായ കോഡ് ഗ്രേ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള നടപടികള്‍ ഉണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ എല്ലാ ജാഗ്രതാനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ നാല് വകഭേദമാണ് പടരുന്നത്. ആരോഗ്യജാഗ്രത കലണ്ടര്‍ പ്രകാരമുള്ള നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരിക്കുമെന്നും എല്ലാ എംഎല്‍എമാരുടേയും നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന് നടത്തുന്ന ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.