മണിമലയാറ്റിൽ ജലനിരപ്പുയർന്നു : തിരുമൂലപുരത്ത് കോളനികളിൽ വെള്ളം കയറിത്തുടങ്ങി

തിരുവല്ല: മണിമലയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെ തിരുമൂലപുരത്ത് കോളനികളിൽ വെളളം കയറിത്തുടങ്ങി. ചൊവ്വാഴ്ച സന്ധ്യയോടെ മംഗലശ്ശേരി കോളനിയിലെ മൂന്നുകുടുംബങ്ങളെ എസ് എൻ വി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ്റുമാലി കോളനിയിലും വെളളം കയറിയിട്ടുണ്ട്. രാത്രിയോടെ ഇവിടെനിന്നുളള ചില കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയേക്കും. തിരുമൂലപുരം വരാൽത്തോട്ടിലെ ഷട്ടർ കവിഞ്ഞ് വെളളം ഒഴുകുന്നുണ്ട്. ഷട്ടർ ബന്ധിപ്പിച്ചിരിക്കുന്ന തടയണ ബലക്ഷയത്തിലാണ്.

Advertisements

Hot Topics

Related Articles