ജാമ്യം നിൽക്കാത്ത വിരോധത്തിൽ വീടുകയറി ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ

അടൂർ : കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിലുള്ള വിരോധം നിമിത്തം പഴകുളം ഭവദാസൻ മുക്കിലുള്ള പൊൻമാന കിഴക്കേതിൽ വീട്ടിൽ അതിക്രമിച്ച് കയറി, വീടിന്റെ മുൻവശം ജനൽ ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും, വീട്ടുകാരെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും,ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ അടൂർ പോലീസ് 5 പേരെ പിടികൂടി. പരാതിക്കാരിയായ സലീനയെ ചവിട്ടി നിലത്തിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിച്ചു.തടഞ്ഞപ്പോൾ സലീനയുടെ വലത് കൈയ്യിൽ പരിക്കേറ്റു.

Advertisements

പള്ളിക്കൽ പഴകുളം ശ്യാമിനി ഭവനം വീട്ടിൽ ഷാജിയുടെ മകൻ ശ്യാംലാൽ( 32), പാലമേൽ ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ വീട്ടിൽ ഷാജഹാന്റെ മകൻ ആഷിഖ് (23), പള്ളിക്കൽ പഴകുളം പന്ത്രാം കുഴിയിൽ വീട്ടിൽ അഹമ്മദ് ഖാന്റെ മകൻ ഷെഫീക് (36), പള്ളിക്കൽ പഴകുളം അനിൽ ഭവനം വീട്ടിൽ ശശി യുടെ മകൻ അനീഷ്(36), പാലമേൽ കഞ്ചുകോട് കുടശ്ശനാട് വട്ടയത്തിനാൽ തെക്കേക്കര മുരളീ ഭവനം വീട്ടിൽ അയ്യപ്പൻ കുട്ടിയുടെ മകൻ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂർ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം പ്രശ്നക്കാരായ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും, വീട്ടുകാരെ കൈയേറ്റം ചെയ്യുകയും, വീടിനു കേടുപാടുകൾ വരുത്തുകയുമായിരുന്നു. വീട്ടുകാർ പോലീസിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles