പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിപണന മേളയാണ് നടക്കുന്നത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. എസ് . മനോജ് കുമാര്‍, ഷാജി തോമസ്, സാലി തോമസ്, പാടശേഖര സമിതി പ്രസിഡന്റ് പി.ആര് പ്രസന്നകുമാരന്‍ നായര്‍, കൃഷി ഓഫീസര്‍ റ്റി.സ്മിത എന്നിവര്‍ പ്രസംഗിച്ചു.
മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വാണിഭത്തിന്റെ വിപണന മേളയില്‍ ചേന, കാച്ചില്, കിഴങ്ങു വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടീല്‍ വസ്തുക്കള്‍, വെങ്കല പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ലഭ്യമാവുന്നത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വയല്‍ വാണിഭം സംഘടിപ്പിക്കുന്നത്.