രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടി ; യൂത്ത് കോൺഗ്രസ്‌ റെയിൽവേ സ്റ്റേഷൻ മാർച്ചും കോലം കത്തിക്കലും നടത്തി

തിരുവല്ല : ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ, ഭരണസ്വാധീനം ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കുവാൻ ഗൂഢാലോചന നടത്തിയ കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ഐക്യദാർട്യ യോഗവും . ഡി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ പ്രതീകാത്മക കോലം കത്തിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, ജില്ലാ ജനറൽ സെക്രട്ടറി ജിനുബ്രില്യന്റ്, സജി എം. മാത്യു, രാജേഷ് മലയിൽ, എ. ജി. ജയദേവൻ, ബെന്നി സ്‌കറിയ, കൊച്ചുമോൾ പ്രദീപ്, മനോജ്‌ കവിയൂർ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ഭാരവാഹികളായ അമീർ ഷാ, ബിപിൻ പി തോമസ്, അജ്മൽ തിരുവല്ല, മുന്ന വസിഷ്ടൻ, ലൈജോ വൈക്കത്തുശ്ശേരിൽ, ടോണി ഇട്ടി, ബ്ലസൻ പാലത്തിങ്കൽ, സന്ദീപ് കുമാർ എം. എസ്, ശില്പ സൂസൻ തോമസ്, ജോമി മുണ്ടകത്തിൽ, അശോക് കുമാർ, ജെറി കുളക്കാടൻ, സിബിൻ കുഴിക്കാല, ജേക്കബ് വർഗീസ് , രേഷ്മ രാജേശ്വരി, സനോജ് കുഴിക്കാലയിൽ, ജോജൻ നെടുമ്പ്രം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.