തിരുവല്ല : രാജ്യം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ പാചക വാതകത്തിന് വില ക്രമാതീതമായി വർദ്ധിപ്പിച്ചത് അംബാനി അദാനി തുടങ്ങിയ കോർപ്പറേറ്റ് ശക്തികളെ സഹായിക്കുവാനാണെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ ആരോപിച്ചു. ഹാഥ് സെ ഹാഥ് പദയാത്രയുടെ കുറ്റൂർ മണ്ഡലതല ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മണ്ഡലം പ്രസിഡൻ്റ് ജിനു തൂമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻമാരായ കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ഓതറ സത്യൻ, ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, എ. ജി ജയദേവൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ വി. എസ്. സദാശിവൻ പിള്ള, ഹരി പാട്ടപറമ്പിൽ, അമ്പോറ്റി ചിറയിൽ, ബ്ലെസ്സൻ പാലത്തിങ്കൽ, ബിന്ദു കുഞ്ഞുമോൻ, സ്റ്റാൻലി ഓതറ, സാബു കണ്ണാട്ടിപ്പുഴയിൽ, എബ്രഹാം കുഴികണ്ടത്തിൽ, ജോസ് വലിയൂഴത്തിൽ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.