ക്ഷാമബദ്ധകുടിശ്ശിക അനുവദിക്കുക , പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയപ്പണ്ടമാക്കിയ സർക്കാർ നടപടി പിൻവലിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള പരിഷ്കരണ കുടിശികഅനുവദിക്കുക, ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമനിർമ്മാണത്തിൽ സർക്കാർ പിന്തിരിയുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ മിനി സിവിൽ സ്റ്റേഷൻ ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റ്റി.എം ഹമീദ് ഉദ്ഘാടനം ചെയ്തു.
വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സർക്കാർ ജീവനക്കാർക്ക് അടിയന്തരമായി ക്ഷാമബദ്ധ അനുവദിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തത് അദ്ദേഹം ആവശ്യപ്പെട്ടു
ജീവനക്കാരോടുള്ള ദ്രോഹ നടപടികൾ ഇനിയും തുടർന്നാൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത സമരം മാർഗ്ഗങ്ങളുമായി ജീവനക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എസ്. ഇ യു സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് പറഞ്ഞു
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹാഷിം. എ ആർ അധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി അജി എ.എം സ്വാഗതം ആശംസിക്കുകയും ചെയ്യ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ എൻ .എ .നൈസാം , എസ്.ഇ.യു സീനിയർ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി ജെ താഹാ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെമീം എസ് , ഷൺമുഖൻ വി , സാബുദ്ദീൻ എസ്, മനോഷ് എസ് ,അയ്യൂബ് ഖാൻ , സത്താർ ജെ പി , റജീന അൻസാരി, ആയിഷ ബീവി, അഫ്സൽ കോന്നി , നിസാം പഴകുളം, ഷിഹാബുദ്ദീൻ . എസ് സ്വാലിഹ് റാന്നി തുടങ്ങിയ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് നബീഖാൻ കൃതജ്ഞത രേഖപ്പെടുത്തി.
ക്ഷാമബദ്ധ കുടിശ്ശിക ഉടൻ അനുവദിക്കുക സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു )
Advertisements