ന്യൂഡൽഹി: പി.ടി ഉഷയെയും, ഉളയരാജയെയും രാജ്യസഭയിലേയ്ക്കു നാമനിർദേശം ചെയ്തു. കേന്ദ്ര സർക്കാരാണ് ഇരുവരെയും രാജ്യസഭയിലേയ്ക്കു നാമനിർദേശം ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നും സുരേഷ് ഗോപി ഒഴിവായ ശേഷം എം.പി തസ്തിക ഒഴിവു വന്നിരുന്നു. ഈ തസ്തികയിലേയ്ക്കാണ് ഇപ്പോൾ പി.ടി ഉഷയെ നിയോഗിച്ചിരിക്കുന്നത്. പി.ടി ഉഷയെ കൂടാതെ ഇളയരാജയെ കൂടി രാജ്യസഭയിലേയ്ക്കു നാമനിർദേശം ചെയ്തിട്ടുണ്ട്.
ഇതിനിടെ പി.ടി ഉഷയെയും ഇളയരാജയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. പി.ടി ഉഷ ഇന്ത്യയുടെ അഭിമാനമാണ് എന്നും ഇന്ത്യക്കാർക്ക് പ്രചോദനമാണ് ഉഷയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇരുവരെയും കൂടാതെ വീരേന്ദ്ര ഹെഡ്്ഗയെയും, വിജയകുമാറിനെയും രാജ്യസഭയിലേയ്ക്കു ബി.ജെ.പി നാമനിർദേശം ചെയ്തിട്ടുണ്ട്.