ടി വി പുരം : പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടി വി പഞ്ചായത്തിന്റെയും വെറ്റിനറി ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് മൃഗാശുപത്രിയിൽ വളർത്ത് നായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് നടത്തും.ഒന്ന് ,രണ്ട് ,മൂന്ന് വർഡുകൾക്ക് 13നും, നാല്, അഞ്ച്, ആറ് വർഡുകൾക്ക് 14 നും ഏഴ്, എട്ട്, ഒൻപത് വർഡുകൾക്ക് 15നും 10,11,12 വർഡുകൾക്ക് 17നും13,14 വർഡുകൾക്ക് 18നും വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നതാണ്. കൂടാതെ പേവിഷബാധ തടയുന്നതിനും, തെരുവ് നായ നിയന്ത്രണത്തിനുമാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അറിയിച്ചു.
Advertisements