പഞ്ചാബിൽ സൈനിക വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു; അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്

ചണ്ഡിഗഡ്: പഞ്ചാബിൽ സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്. ജലന്ധറിലെ സുചി പിൻഡിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികർ ജലന്ധറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനായി റോഡ് സേഫ്റ്റി ഫോഴ്‌സും പൊലീസും അപകടസ്ഥലത്ത് എത്തിയിരുന്നു. ക്രെയിൻ എത്തിച്ചാണ് രണ്ട് വാഹനങ്ങളെയും നീക്കം ചെയ്തത്. അപകട വിവരം അന്വേഷിച്ചുവരികയാണ്.

Advertisements

Hot Topics

Related Articles