കേരളത്തിൽ നാട്ടിലേയ്ക്കു പുലിയിറങ്ങുന്നത് നായ്ക്കളെ തിന്നാൽ; കേരളത്തിലെ പുലികൾക്ക് മാനിനേക്കാൾ പ്രിയം നായ ഇറച്ചി; തെരുവുനായ്ക്കളെ തിന്നു കൊഴുക്കാൻ പുലിയിറങ്ങുന്നു

കൊച്ചി: കേരളത്തിലെ കാടുകളിൽ നിന്നും പുലി നാട്ടിലിറങ്ങുന്നത് തെരുവുനായ്ക്കളെ തിന്നാനെന്നു പഠന റിപ്പോർട്ട്. മലയോര മേഖലയിലും, വനത്തിനോട് ചേർന്ന പ്രദേശങ്ങളിലും എത്തുന്ന പുലികൾ ആഹാരമാക്കുന്നത് തെരുവുനായ്ക്കളെയാണ് എന്നാണ് പഠന റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മൃഗഡോക്ടർമാരുടെയും നിഗമനമാണ് ഇപ്പോൾ ഇത്തരത്തിൽ പുറത്തു വന്നിരിക്കുന്നത്. ആട്, പശുക്കുട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളേക്കാൾ പുലികൾക്ക് ഏറെ പ്രിയം നായ്ക്കളെയാണ്. വളർത്തുനായ്ക്കളുള്ള വീടുകളിലേക്കും പുലി വരുന്നതായി നിരവധി റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം കറുകുറ്റി മേഖലയിൽ രാത്രിസമയത്ത് പുലി വളർത്തുനായയെ ഓടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

Advertisements

ഏതാനും വർഷമായി പുലികൾ കൂടുതലായി കാടിറങ്ങിത്തുടങ്ങിയിട്ട്. മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ അവരറിയാതെ ഒളിച്ചുകഴിയാനുളള കഴിവ് പുലികൾക്കുണ്ടെന്ന് പറയുന്നു. മലയോരങ്ങളിലെ കുറ്റിക്കാടുകളാണ് പുലികളുടെ ആവാസകേന്ദ്രം. എണ്ണം കൂടിയതോടെ പുലികൾ ജനവാസകേന്ദ്രങ്ങളിലേക്ക് കൂടുതലായെത്തി തുടങ്ങി. മറ്റുശല്യമില്ലാത്തതും ഇരകൾ ധാരാളമുള്ളതുമായ പ്രദേശങ്ങളാണ് പുലികൾക്ക് പ്രിയം. അത്തരം സ്ഥലങ്ങളിലാണ് അവ പ്രസവിക്കുന്നതെന്നും പറയുന്നു. അതിരപ്പിളളി, മലക്കപ്പാറ, ചിമ്മിനി, പീച്ചി, വാഴാനി തുടങ്ങി പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിലെല്ലാം പുലിശല്യം കൂടുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനംവകുപ്പ് എല്ലാ ജില്ലകളിലുമായി 17 മൃഗഡോക്ടർമാരെ അടുത്തിടെ നിയമിച്ചതും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടി കണക്കിലെടുത്താണ്. കാടിറങ്ങുന്ന മൃഗങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കൂടും പരിചരണ സംവിധാനങ്ങളും ബന്ധപ്പെട്ട മേഖലകളിൽ ഉടൻ സജ്ജമാക്കും. പരിക്കുപറ്റുന്ന വന്യമൃഗങ്ങളെ പരിചരിച്ചശേഷം കാട്ടിൽ വിടാനാകും.

നിർദേശങ്ങൾ ഇങ്ങനെ
വീടുകളിൽ വളർത്തുനായ്ക്കൾക്ക് പ്രത്യേക സുരക്ഷയൊരുക്കുക
രാത്രിയിൽ മതിയായ വെളിച്ചം വീടുകൾക്ക് ചുറ്റും ഉറപ്പാക്കുക
വീടുകൾക്ക് സമീപം കുറ്റിക്കാടുകൾ വെട്ടിക്കളഞ്ഞ് വൃത്തിയാക്കുക
റോഡുകളിൽ വഴിവിളക്കുകൾ കൃത്യമായി തെളിക്കുക
ജാഗ്രതാസമിതികൾ പ്രവർത്തന സജ്ജമാക്കുക

Hot Topics

Related Articles