പുളിക്കീഴ് ബ്ളോക്ക് ഐസിഡിഎസ് ബോധവൽക്കരണ ക്ലാസ്

തിരുവല്ല:പുളിക്കീഴ് ബ്ളോക്ക് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ഐസിഡിഎസ് ഓഫീസിർ ശ്രീമതി ജി എൻ സ്മിത അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ സംഗീത ജിതിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Advertisements

ഇൻഫന്റ് മിൽക് സബ്സ്റ്റിറ്റ്യൂട്ട് ആക്ട് 1992 സംബന്ധിച്ച് പ്രൊഫ:ഡോ:സംഗീത വിശദീകരിച്ചു,ഈ ആക്ട് അനുസരിച്ച് ഫീഡിംഗ് ബോട്ടിലുകൾ,ശിശുക്കൾക്കായുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉല്പാദനം,വിതരണം,വിപണനം എന്നിവയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഡോ സംഗീത വ്യക്തമാക്കി.പുളിക്കീഴ് ബ്ളോക്കിലെ ആറ് ഗ്രാമപഞ്ചായത്തിലേയും ഐസിഡിഎസ് സൂപ്പർവൈസർമാരും ഇരുനോറോളം അംഗൻവാടി ടീച്ചറന്മാരും ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles