ന്യൂദൽഹി:മണ്ഡല മകരവിളക്ക് കാലത്ത് നിലയ്ക്കൽ നിന്ന് പമ്ബയിലേക്ക് സൗജന്യ ബസ് സർവീസ് നടത്താൻ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം കെഎസ്ആർടിസിയുടെ എതിർപ്പിനെ തുടർന്ന് അനുവദിക്കാതെ സുപ്രീം കോടതി.നിലയ്ക്കൽ പമ്ബ റൂട്ട് ദേശസാൽകൃതം ആണെന്ന കെഎസ്ആർടിസിയുടെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഈ റൂട്ടിൽ സർവീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആർടിസി വാദമുയർത്തിയത്.ശബരിമല തീർഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് കാട്ടി കെഎസ്ആർടിസി സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകി. നിലയ്ക്കൽ മുതൽ പമ്ബ വരെ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്കാണ് അധികാരമെന്ന് സംസ്ഥാന സർക്കാരും നിലപാടെടുത്തു. തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പശ്ചാത്തലത്തിൽ ബസുകൾ വാടകയ്ക്ക് എടുത്ത് സൗജന്യ സർവീസ് നടത്താൻ അനുവദിക്കണമെന്ന വിഎച്ച്പിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.