കോട്ടയം: പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ 25ാം സംസ്ഥാന സമ്മേളനം നാളെ ജൂൺ എട്ട് ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 8.30 ന് രജിസ്ട്രേഷനോടെ സമ്മേളന നടപടികൾ ആരംഭിക്കും. 9.30 ന് പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന സമ്മേളനം പി.എൻ.ബി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ മെഹ്ത്ത ഉദ്ഘാടനം ചെയ്യും. യൂണിയൻ കേരള പ്രസിഡന്റ് എൻ.സുന്ദരൻ അധ്യക്ഷത വഹിക്കും. ഓൾ ഇന്ത്യ പി.എൻ.ബി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എം.പി സിംങ് മുഖ്യാതിഥിയായിരിക്കും. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. എ.ഐ.പി.എൻ.ബി.ഒ.എ ദേശീയ പ്രസിഡന്റ് കെ.ശ്രീകുമാർ, എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് എ.ആർ സുജിത്ത് രാജു, എ.ഐ.പി.എൻ.ബി.ഇ.എഫ് അസി.സെക്രട്ടറി കെ.വി രമണമൂർത്തി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എ.കെ.ബി.ഇ.എഫ് മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ്, പി.എൻ.ബി.ആർ.എസ്.എ പ്രസിഡന്റ് പി.കെ ലക്ഷ്മിദാസ് എന്നിവർ പ്രസംഗിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ. സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും, ജനറൽ കൺവീനർ ഹരിശങ്കർ എസ്. നന്ദിയും പറയും.
പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ 25ാം സംസ്ഥാന സമ്മേളനം നാളെ ജൂൺ എട്ട് ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ
