പഞ്ചാബിന് ശേഷം മോദിയുടെ കാട്ടിലേയ്ക്കിറങ്ങാൻ ആംആദ്മി സംഘം! ഗുജറാത്ത് പിടിച്ചെടുക്കാൻ കൃത്യമായ പദ്ധതിയുമായി കേജ് രിവാളും സംഘവും പ്രചാരണം തുടങ്ങി; ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ഡൽഹിയ്്ക്കു പിന്നാലെ പഞ്ചാബും പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസവുമായി, മോദിയുടെ പുലിമടയിലേയ്ക്ക് കടന്നു കയറാനൊരുങ്ങി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ് രിവാൾ. പഞ്ചാബിലെ മിന്നും ജയത്തിന് ശേഷം അടുത്ത ലക്ഷ്യം ഗുജറാത്തെന്ന് പറഞ്ഞത് വെറുംവാക്കല്ലെന്ന് തെളിയിക്കാൻ ആം ആദ്മി പാർട്ടിയുടെ റോഡ് ഷോ.

Advertisements

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്ത് പിടിക്കാനുള്ള പ്രചാരണങ്ങൾക്കും രാഷ്ട്രീയ കാമ്‌ബെയിനിനും തുടക്കമിട്ടാണ് പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ റോഡ് ഷോ നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പാമായിരുന്നു കെജ്രിവാൾ ഗുജറാത്തിലെ പ്രചാരണതന്ത്രങ്ങൾക്കായി എത്തിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സബർമതി ആശ്രമം സന്ദർശിച്ചാണ് ആപ്പ് നേതാക്കളുടെ പര്യടനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് കെജ്രിവാളിന്റെ നേതൃത്വത്തിൽ അഹമ്മദാബാദ് നഗരത്തിൽ മെഗാ റോഡ്ഷോയും നടന്നു. ആം ആദ്മി പാർട്ടിക്ക് ഒരു അവസരം നൽകൂവെന്നാണ് റോഡ്ഷോയിൽ കെജ്രിവാൾ നാട്ടുകാരോട് ആവശ്യപ്പെട്ടത്. .തിരംഗയാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ, ബി.ജെ.പിക്ക് എതിരെ കടുത്ത വിമർശനങ്ങളാണ് കെജ്രിവാൾ അഴിച്ചുവിട്ടത്.

ഗുജറാത്തിൽ ഈ വർഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ആകെയുള്ള 182 സീറ്റിലും മത്സരിക്കുമെന്ന് ആപ്പ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 42 സീറ്റ് നേടി പാർട്ടി ഗുജറാത്തിൽ വരവറിയിച്ചുകഴിഞ്ഞിട്ടുണ്ട്. 2017ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും ചലനമുണ്ടാക്കാനായിരുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.