പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ളോയീസ് സംസ്ഥാന സമ്മേളനം സമാപിച്ചു : എൻ. സുന്ദരൻ ചെയർമാൻ : വി. കൃഷ്ണകുമാർ പ്രസിഡൻ്റ് : എൻ വിനോദ്കുമാർ ജനറൽ സെക്രട്ടറി

കോട്ടയം : പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ളോയീസ് സംസ്ഥാന സമ്മേളനം സമാപിച്ചു. ഭാരവാഹികളായി എൻ. സുന്ദരൻ (ഒറ്റപ്പാലം , ചെയർമാൻ ) വി. കൃഷ്ണകുമാർ ( ചേർത്തല , പ്രസിഡൻ്റ് ) , വാൾട്ടൻ പൗലോസ് (തൃശൂർ) , പ്രമോദ് ടി (കോഴിക്കോട്) , സുനിൽ കുമാർ എം ( പാലക്കാട്) (വൈസ് പ്രസിഡൻ്റുമാർ ) , എൻ. വിനോദ് കുമാർ ( കണ്ണൂർ , ജനറൽ സെക്രട്ടറി) , അനുപ് മോൻ (ചങ്ങനാശേരി, സെക്രട്ടറി) , ടി. എസ് ഉദയൻ ( തിരുവല്ല) , കെ. ഷിനിജിത്ത് (താനൂർ) , ശ്രീരാജൻ. വി ( കോഴിക്കോട്) , സുബിൻ ബാബു ( തിരുവനന്തപുരം) (ഓർഗനൈസിംങ് സെകട്ടറി) , വാസുദേവ കമ്മത്ത് (എറണാകുളം) , എ . എസ് ജോമോൻ ( കോട്ടയം) , വി. വിജിത്ത് ( മഞ്ചേരി) , വി . വിദ്യ (കോഴിക്കോട്) ( അസി. സെക്രട്ടറി) കെ.സി രവി വർമ്മ (ചാവക്കാട്) ട്രഷറർ , വി . ബി വൈശാഖ് (ചെർപ്പുളശേരി) (അസി. ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.

Advertisements

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന സമ്മേളനം പി.എൻ.ബി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ മെഹ്ത്ത ഉദ്ഘാടനം ചെയ്തു. യൂണിയൻ കേരള പ്രസിഡന്റ് എൻ.സുന്ദരൻ അധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.പി.എൻ.ബി.ഒ.എ ദേശീയ പ്രസിഡന്റ് കെ.ശ്രീകുമാർ, എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് എ.ആർ സുജിത്ത് രാജു, എ.ഐ.പി.എൻ.ബി.ഇ.എഫ് അസി.സെക്രട്ടറി കെ.വി രമണമൂർത്തി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി.എൻ.ബി.ആർ.എസ്.എ ജോയിന്റ് ജനറൽ സെക്രട്ടറി പി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ. സന്തോഷ്‌ സെബാസ്റ്റ്യൻ സ്വാഗതവും, ജനറൽ കൺവീനർ ഹരിശങ്കർ എസ്. നന്ദിയും പറഞ്ഞു.

Hot Topics

Related Articles