പുന്നപ്ര അറവുകാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ലോറിയുടെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി; മരിച്ചത് ഐ.റ്റി.സി വിദ്യാര്‍ത്ഥിയായ നീര്‍കുന്നം സ്വദേശി

ആലപ്പുഴ: പുന്നപ്ര അറവുകാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അറവുകാട് ഐ.റ്റി.സി. വിദ്യാര്‍ത്ഥിയും നീര്‍കുന്നം സ്വദേശിയുമായ അഭിഷേക്(19) ആണ് മരിച്ചത്. അഭിഷേകിന്റെ ശരീരത്തിലൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. രാവിലെ 9.30. നോടെയാണ് അപകടം.

Advertisements

അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടിയ ശേഷമാണ്, ലോറിയുമായി ഇടിച്ച് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്കില്‍ രണ്ടു പേരുണ്ടായിരുന്നുവെന്നാണ് പറയുന്നത്. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles