പുന്നത്തുറ വെസ്റ്റ് : മണിമലക്കാവ് ദേവീക്ഷത്രത്തിൽ 2022 ആഗസ്റ്റ് 21 ന് നടക്കുന്ന ലക്ഷാർച്ചനയുടെ ഫണ്ട് സമാഹരിക്കുന്നതിനുള്ള കൂപ്പണിന്റെ ഉദ്ഘാടനം ഇന്ന് (22.07.2022) രാവിലെ 11 മണിക്ക് ക്ഷേത്രസന്നിധിയിൽ മള്ളിയൂർ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിച്ചു.. കക്കയം ശ്രീകിരാതമൂർത്തി ക്ഷേത്രം, പുന്നത്തുറ കവല ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ആറുമാനൂർ ടാപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെ
ക്ഷേത്രം മേൽശാന്തിമാരായ ഹരിനാരായണൻ നമ്പൂതിരി ചെമ്പകശ്ശേരിമന, സി വി വാസുദേവൻ നമ്പൂതിരി ചിറക്കര ഇല്ലം, ഗണേഷ് ഡി നമ്പൂതിരി മുട്ടത്തുമന, ക്ഷേത്രം മേൽശാന്തി മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
Advertisements