വാഴൂർ : തീർത്ഥ പാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രൂപീകരിച്ചിട്ടുള്ള സ്വാഗത സംഘത്തിൻറെ ഓഫീസ് ഉദ്ഘാടനകർമ്മം സ്വാഗതസംഘം ചെയർമാൻ അഡ്വ: ജി രാമൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ഷോൺ ജോർജ് നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ സംഘചാലക് കെ കെ ജനാർദ്ദനൻ, പുണ്യം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റ് എ ആർ അനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി ബി രാജീവ്, സ്വാഗതസംഘം ഭാരവാഹികളായ കെ എസ് ശിവപ്രസാദ്, കെ എസ് ഹരികുമാർ എന്നിവർ സംസാരിച്ചു.
Advertisements