വൈക്കം: ടിവിപുരം പഞ്ചായത്ത്, എസ്ബിഐ ടിവിപുരം ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടിവിപുരത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. കടവന്ത്രയിലുള്ള പവർജനി സോളാർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹായത്തോടെയാണ് ഗുണഭോക്താക്കൾക്കായി ബോധവത്കരണ സെമിനാർ നടത്തിയത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചത്. ബോധവൽക്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കടവന്തറയിലെ പവർജിൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ് ടി വി പുരംപഞ്ചായത്ത്, എസ് ബി ഐ ടിവി പുരം ശാഖ അധികൃതരെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്തിനു വേണ്ടി പ്രസിഡൻ്റ് ശ്രീജി ഷാജി, എസ് ബി ഐ മാനേജർ സൗമ്യരാധാകൃഷ്ണൻ എന്നിവർ കമ്പനി എം.ഡി. ജയകൃഷ്ണനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകൻ എ.കെ. അഖിൽ. സീമാ സുജിത്ത്, കവിതാ റെജി, സിനിഷാജി,ദീപബിജു, സൂനമ്മ ബേബി, ഗീതാജോഷി,കെ.ടി. ജോസഫ്, ടി.എ.തങ്കച്ചൻ, ടി.അനിൽകുമാർ, സെബാസ്റ്റ്യൻ ആൻ്റണി, എ.എസ്. മാത്യു, സെയിൽസ് മാനേജർ ജ്ഞാനേന്ദ്രൻ എന്നിവർ പങ്കെടുത്തു.