പുതുപ്പള്ളി സെൻറ് ജോർജ് ഗവൺമെൻറ് വി. എച്ച്.എസ്.എസ്സിൽ വേറിട്ട ഓണാഘോഷം നടത്തി

കോട്ടയം : പുതുപ്പള്ളി സെൻറ് ജോർജ് ഗവൺമെൻറ് വി. എച്ച്.എസ്.എസ്സിന്റെ 2025 ലെ ഓണാഘോഷം വേറിട്ട നന്മകളിലൂടെയാണ് സ്കൂൾ കൊണ്ടാടിയത്. സ്കൂളിലെ 32 കുടുംബങ്ങൾക്ക് പരിപ്പും, പപ്പടവും , പായസവും, അടക്കം ഓണവിഭവങ്ങൾ ഒരുക്കാനുള്ള സമ്മാനപ്പൊതി നൽകിയാണ് സ്കൂൾ എല്ലാ കൂട്ടുകാർക്കും ഓണം ആഘോഷിക്കാനുള്ള അവസരം ഒരുക്കിയത്. തേങ്ങയും ,പലചരക്കുകളും, ഉൾപ്പടെ വിവിധ സാധനങ്ങൾ ഈ ഓണക്കിറ്റിൽ ചേർത്തിരുന്നു.

Advertisements

ഇതിന് സ്കൂളിനെ സഹായിച്ചത് വൈസ് മെൻസ് ക്ലബ് കോട്ടയം വെസ്റ്റും , അധ്യാപകരും , രക്ഷിതാക്കളുമാണ്. സ്കൂളിൽ കുഞ്ഞുങ്ങൾക്ക് ഓണക്കളികൾ ഗംഭീരമായി സംഘടിപ്പിച്ചിരുന്നു. കുട്ടികൾ പൂക്കളമിട്ടത് സ്കൂൾ പൂന്തോട്ടത്തിൽ നിന്നും, തൊടികളിൽ നിന്നും ശേഖരിച്ച പൂക്കൾ മാത്രമുപയോഗിച്ചായിരുന്നു. ഓണത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ ഓണപ്പതിപ്പും ഓണാഘോഷത്തിനിടയിൽ പ്രസിദ്ധീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഭവ സമൃദ്ധമായ ഓണസദ്യയും , വിവിധഓണക്കളികളും ആഘോഷത്തിന് മാറ്റുകൂട്ടി.സ്കൂൾ മുൻ അധ്യാപകൻ എൻ ഋഷിരാജൻ കുട്ടികൾക്ക് ഓണസന്ദേശം നൽകി. സ്കൂൾ മുൻ പ്രിൻസിപ്പൽ കെ എൻ ഗോപാലകൃഷ്ണൻ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീല രവീന്ദ്രനും പ്രിൻസിപ്പൽ റമിത എ.ടിയും , എൻ ഋഷിരാജനും ചേർന്നു ഓണക്കിറ്റ് വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് രാജേഷ് കുമാർ കെ, സീനിയർ അസിസ്റ്റൻ്റ് രാജേഷ് ജോസഫും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Hot Topics

Related Articles