കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജയ്ക് സി തോമസിനെ നിശ്ചയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ എൽഡിഎഫ് ജില്ലാ കമ്മിറ്റിയെ അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി ജയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടത്തേണ്ട പരിപാടികൾക്ക് ജില്ലാ നേതൃയോഗം രൂപം നൽകി.ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ചുമണിക്ക് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.
16 ന് രാവിലെ 11 മണിക്ക് കോട്ടയം ആർ ഡി ഒ മുമ്പാകെ ജയ്ക് സി തോമസ് നാമനിർദ്ദേശപത്രിക സമർപ്പിക്കും.അന്ന് വൈകുന്നേരം 4 മണിക്ക് മണർകാട് നടക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ.. ലോപ്പസ് മാത്യു അറിയിച്ചു.ജോസ് കെ മാണി , ബിനോയ് വിശ്വം, പി സി ചാക്കോ , ഡോ. വർഗീസ് ജോർജ് , ഡോ. കെ സി ജോസഫ് മാത്യു ടി തോമസ് , കടന്നപ്പള്ളി രാമചന്ദ്രൻ , പ്രേംജിത്ത് കെ ബി ബിനോയ് ജോസഫ് ,കാസിം ഇരിക്കൂർ എന്നിവർ പ്രസംഗിക്കും.17 , 18 തീയതികളിൽ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 21 മേഖലാ യോഗങ്ങൾ നടക്കും. 22 ന് വനിത അസംബ്ലിയും 23,24 തീയതികളിലായി മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽ വികസന സന്ദേശ സമ്മേളനവും നടക്കും. ഓഗസ്റ്റ് 24, 25 , 26 സെപ്റ്റംബർ 1,2 തീയതികളിൽ സ്ഥാനാർത്ഥി നിയോജക മണ്ഡലം പര്യടനം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൺവീനർ പ്രൊഫ.ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് ജില്ലാ നേതൃയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു , എൻ വാസവൻ അഡ്വ.വി ബി ബിനു , സി.കെ ശശിധരൻ , സണ്ണി തെക്കേടം , ജോസഫ് ചാമക്കാല , സണ്ണി തോമസ് , എംപി കുര്യൻ , രാജീവ് നെല്ലിക്കുന്നേൽ, മാത്യൂസ് ജോർജ് , ബെന്നി മൈലാടൂർ , സുഭാഷ് പുഞ്ചക്കോട്ടിൽ , സാജൻ ആലക്കുളം , അഡ്വ. ഫ്രാൻസിസ് തോമസ്, ഔസേപ്പച്ചൻ തകിടിയൽ,പി ഓ വർക്കി , ജിയാഷ് കരീം , അഡ്വ. ബോബൻ ടി തെക്കേൽ, പോൾസൺ പീറ്റർ , കെ എച്ച് സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.