പുതുപ്പള്ളിയുടെ ചാണ്ടി ഇനി എംഎൽഎ; പുതുപ്പള്ളിയുടെ എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: പുതുപ്പള്ളിയുടെ എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് നിയമസഭയിലാണ് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാമേറ്റത്. പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം അധികാരം ഏറ്റെടുത്തത്. ഇത് യുഡിഎഫിനും കോൺഗ്രസിനും പുതിയ ഉണർവായി മാറി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തുടർന്ന് പത്ത് മണിയോടെ സത്യവാചകം ചൊല്ലി അധികാരം ഏറ്റെടുക്കുകയാണ്.

Advertisements

Hot Topics

Related Articles