ആർപ്പുക്കര:നവജീവൻ മാനേജിംഗ്ട്രസ്റ്റി പി യു തോമസ് മനുഷ്യശ്രേഷ്ഠനായ ശാസ്ത്രജ്ഞനാണെന്ന് ബിഷപ്പ് മാർ : ജേക്കബ് മുരിക്കൻ. പി.യു തോമസിൻ്റെ 75-ാം ജന്മദിനാഘോഷം നവ ജീവൻ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദൈവം കൂടെയുണ്ട് എന്ന് തെളിയിച്ച ഒരു മനുഷ്യനാണ് പി യു തോമ സെന്നും ദൈവത്തിന്റെ സ്പർശം കൈകാലുകളിൽ മാത്രമല്ല ഉള്ളിലുമുണ്ടെന്നും പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചു.ഭൂമി ദൈവത്തിൻ്റെ താ ണെങ്കിലും പ്രവൃത്തി ദൈവത്തിന് എതിരാണെന്നും ബിഷപ് അഭിപ്രായപെട്ടു. ഫാ:ജോർജ്ജ് ആൻ്റണി ആശ്ശാരിശ്ശേരിൽ (പ്രൊവിഷ്യൻ സൂപ്പീരിയർ ഒ എഫ് എം കാപ്) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: വി സി ഇമ്മാനുവൽ വെട്ടൂർ(നവജീവൻ ട്രസ്റ്റി),ഫാ :സരീഷ് തൊണ്ടാം കുഴിയിൽ ( ഒ എഫ് എം )
പോൾ മാത്യൂ, ഷിബു ആൻ്റണി (നവജീവൻ ട്രസ്റ്റികൾ)എബ്രഹാം ആൻ്റണി എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജന്മദിനത്തോടനുബന്ധിച്ച് പ്രധാന അതിഥികളായ കോട്ടയം മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർ കുടുംബശ്രീ ജീവനക്കാർ സുരക്ഷാ ജീവനക്കാർ,മെഡിക്കൽ കോളജ് പരിസരത്തെ ടാക്സി,ഓട്ടോറിക്ഷ തൊഴിലാളികൾ, ലോട്ടറി വില്പനക്കാർ ഹോട്ടൽ ജീവനക്കാർ എന്നിവരുടെ സ്നേഹോപകാരം നവജീവൻ തോമസ് ന് നൽകി. ജന്മദിനാഘോഷത്തിന് ശേഷം വിരുന്ന് സൽക്കാരവും നടത്തി
ചിത്രം:നവജീവൻ മാനേജിംഗ് ട്രസ്റ്റി പി യു തോമസിൻ്റെ 75-ജന്മദിനം
ബിഷപ് മാർ : ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യുന്നു