പുതുപ്പള്ളി അർജുനൻ ചരിഞ്ഞു; ചരിഞ്ഞത് അമരത്തിന് നീര് ബാധിച്ച് ചികിത്സയിലിരിക്കെ

കോട്ടയം: പുതുപ്പള്ളി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോഴ ആന അർജുനൻ ചരിഞ്ഞു. അമരത്തിന് നീര് ബാധിച്ച് തോട്ടയ്ക്കാട്ടെ കെട്ടും തറയിൽ ചികിത്സയിൽ ഇരിയ്‌ക്കെയാണ് ആന ചരിഞ്ഞത്. എട്ട് ദിവസത്തോളമായി അസുഖ ബാധിതനായി ആന ചികിത്സയിലായിരുന്നു. പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചരിഞ്ഞത്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം അടക്കം കണ്ടെത്താൻ സാധിക്കു. ഇൻഫക്ഷൻ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.