പുതുക്കാട് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ; കേസ് എടുത്ത് പൊലീസ്

തൃശൂർ: തൃശൂർ പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യ ശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. 

Advertisements

വിവാഹനിശ്ചയത്തിന് ശേഷം അനഘയ്ക്ക് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയിരുന്നെങ്കിലും ആനന്ദ് അനഘയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രണയത്തിലായിരുന്ന ഇവർ ഈ വർഷം ജനുവരിയിൽ തന്നെ വിവാഹം കഴിച്ചിരുന്നതായും രഹസ്യ വിവാഹം നടന്നിരുന്നുവെന്ന കാര്യം ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നര മാസം മുൻപ് ബന്ധുവീട്ടിൽ വെച്ചായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനഘ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.