കോട്ടയം പുതുപ്പള്ളിയിൽ റോഡരികിൽ കണ്ട മൂർഖൻ പൊലീസ് കസ്റ്റഡിയിൽ: മൂർഖനെ വനം വകുപ്പിന് കൈമാറി 

കോട്ടയം : പുതുപ്പള്ളിയിൽ റോഡരികിൽ കണ്ട മൂർഖൻ പൊലീസ് കസ്റ്റഡിയിൽ. പുതുപ്പള്ളി ജോർജിയൻ പബ്ളിക്ക് സ്കൂളിന് സമീപമാണ് റോഡരികിൽ മൂർഖൻ പാമ്പിനെ കണ്ടത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ നടന്നു പോകുന്ന റോഡിൽ മൂർഖൻ പാമ്പിനെ കണ്ടത് ആശങ്ക പടർത്തി. തുറന്നു നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ എസ് ഐ സദക്കത്തുള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. 

Advertisements

Hot Topics

Related Articles